പാലാ:പിഴക് ബംഗ്ലാംകുന്ന് ജനസമൂഹത്തിന് മുൻവശം പെട്ടിക്കടക്ക് തീ പിടിച്ച് 4 ലക്ഷം രൂപായുടെ നഷ്ടമുണ്ടായി. പുളിക്കാവിൽ കുഞ്ഞുമോളുടെ പെട്ടിക്കടയാണ് തീ പിടിച്ച് കത്തിനശിച്ചത്.

രാവിലെയെത്തി തിരി കത്തിച്ച് പാല് വീടുകളിൽ കൊടുത്ത് വരുമ്പോൾ തീ കത്തി കട കത്തിനശിച്ചതാണ് കണ്ടത്.നാട്ട്കാർ കൂടിയാണ് തീ കെടുത്തിയത്.കടയിൽ സൂക്ഷിച്ചിരുന്ന പതിനയ്യായിരം രൂപയും കത്തി നശിച്ചു.പാലാ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി തീയണക്കാൻ മുൻകൈ എടുത്തു