നടൻ മണിയൻപിള്ള രാജു ഓടിച്ച വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ആയിരുന്നു സംഭവം. ബൈക്ക് യാത്രികരായിരുന്ന വേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ നടന്റെ ഡ്രൈവർ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു എന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത് എന്നാൽ വാഹനം ഓടിച്ചിരുന്നത് താൻ തന്നെയായിരുന്നുവെന്ന് മണിയൻപിള്ള രാജു സമ്മതിച്ച. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയം കൊണ്ടാണെന്നും ഇന്ന് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ യുവാക്കളിൽ വേദിതിന്റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ വെച്ചാണ് മണിയൻപിള്ള രാജു ഓടിച്ച കാറിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായത്. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്ന മണിയൻപിള്ള രാജുവിന്റെ കാറിന്റെ പിന്നിലേക്ക് വളരെ വേഗത്തില്‍ വന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. L 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന് രേഖ. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പോലീസ് പറഞ്ഞു.