Kerala

കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

പൂഞ്ഞാർ: കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു. പുഞ്ഞാർ തെക്കക്കര പഞ്ചായത്തിൽ കടലാടിമറ്റം ആലപ്പാട്ട് പുഷ്പൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രണ്ട് മണിയ്ക്ക് പുഷ്പന്റെ വീടിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ സിമന്റ് കട്ട പൊളിച്ചെടുക്കുന്ന സമയത്താണ് അപകടമുണ്ടായത്.

ഉടൻ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ലതിക കടലാടിമറ്റം മങ്ങാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: അശ്വിൻ, അശ്വതി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് (02/01/26) വീട്ടുവളപ്പിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top