Kerala

കേന്ദ്ര ബഡ്ജറ്റ്: കേരളത്തിന് കടുത്ത അവഗണന. കടലാമയ്ക്കല്ല കർഷകർക്കാണ് പരിപാലനം വേണ്ടത് , കേന്ദ്ര നയത്തിനെതിരെ പ്രതിഷേധമുയരണം : ഡാൻ്റീസ് കൂനാനിക്കൽ

കേന്ദ്ര ബഡ്ജറ്റ്: കേരളത്തിന് കടുത്ത അവഗണന. കടലാമയ്ക്കല്ല കർഷകർക്കാണ് പരിപാലനം വേണ്ടത് , കേന്ദ്ര നയത്തിനെതിരെ പ്രതിഷേധമുയരണം : ഡാൻ്റീസ് കൂനാനിക്കൽ. അപമാനകരവും പ്രതിഷേധാർഹവുമായ അവഗണനയാ ണ് കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്നുവെന്നതിൻ്റെ പരസ്യമായ പ്രഖ്യാപനമാണ് കേന്ദ്രബഡ്ജറ്റെന്ന് കേരളാ കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

കർഷകർക്കു പകരം കടലാമകളുടെ പരിപാലനത്തിന് പ്രാധാന്യം കൊടുക്കുന്നവർ പ്രഖ്യാപിച്ചിരിക്കുന്ന റെയർ എർത്ത് മെെനിങ്ങ് കോറിഡോർ കേരളത്തിൻ്റെ ധാതുസമ്പത്ത് കൊള്ളയടിക്കാൻ പദ്ധതിയിട്ടിരിക്കുന്നതാണോയെന്ന് സംശയിക്കേണ്ടതുണ്ട്. റബ്ബർ, നെല്ല് തുടങ്ങിയവയുടെ സംഭരണത്തിനായി നയാ പൈസ പോലുംനീക്കിവെക്കാതെ കർഷകരെ മറന്ന കേന്ദ്ര സർക്കാരിൻ്റെ പക്ഷപാതപരമായ രാഷ്ട്രീയ ബഡ്ജറ്റിന് രാഷ്ട്രീയമായി തന്നെ തിരിച്ചടി കൊടുക്കാൻ സാധിക്കണമെന്നും മുന്നണികൾക്കതീതമായി യോജിപ്പോടെയുള്ള പ്രക്ഷോഭം കേന്ദ്ര സർക്കാരിനെതിരെ ഉയർന്നു വരണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.

എയിംസ് മുതൽ അതിവേഗ റെയിൽ പദ്ധതി വരെ നീളുന്ന ഓഫറുകളിലൊന്നു പോലും കേരളത്തിന് നൽകാതെ അർഹമായ തൊക്കെയും നിഷേധിച്ച കേന്ദ്ര സർക്കാർ കേരളത്തെ ഒരു സംസ്ഥാനമായി പരിഗണിക്കുന്നുണ്ടോയെന്നു പോലും സംശയിക്കേണ്ടതുണ്ട്. ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ വികസന വസന്തം തീർക്കുമെന്ന പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും പ്രഖ്യാപനത്തിനു തന്നെ രാഷ്ട്രീയ പക്ഷാഘാതം ബാധിച്ചിരിക്കുന്നതായും ബി.ജെ.പിയുടെ വികസിത ഭാരതസങ്കൽപ്പത്തിൽ കേരളമെന്നൊരു സംസ്ഥാനത്തിന് ഇടമില്ലെന്ന് പ്രഖ്യാപിക്കുന്ന നയസമീപനം ഇന്ത്യൻ ഫെഡറിലിസത്തിന് തന്നെ ഭീഷണിയാണെന്നും ഡാൻ്റീസ് കൂനാനിക്കൽ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top