പാലാ നഗരസഭയിൽ കോൺഗ്രസിന് ആറ് അംഗങ്ങളാണ് ഉള്ളത്.മൂന്നാണും മൂന്ന് പെണ്ണും .തോമസ് പനയ്ക്കൻ ;ടോണി തൈപ്പറമ്പിൽ ;ബിജു ജോസഫ് ;രജിതാ പ്രകാശ് ;റിയ ;ലിസിക്കുട്ടി.എല്ലാവരും തന്നെ ലോഹ്യത്തിലാണ് എന്നുള്ളതാണ് ഇവരുടെ ശക്തി.എന്നാൽ കഴിഞ്ഞ തവണ അങ്ങനെ അല്ലായിരുന്നു .

പക്ഷേങ്കില് സത്യ പ്രതിജ്ഞയ്ക്കു വന്നപ്പോൾ ആണുങ്ങളുടെ നടപ്പിലും ഇരുപ്പിലും എന്തോ ഒരു അരുതായ്ക ശ്രദ്ധിച്ചിരുന്നു .പനയ്ക്കാനാണെങ്കിൽ കാലിന്മേൽ കാൽ കയറ്റി വച്ച് ഒരിരുപ്പാണ് .ഇടയ്ക്കിടയ്ക്ക് കാൽ ആട്ടുന്നുണ്ട്.ചായക്കോപ്പയിൽ താളം പിടിക്കുന്നുണ്ട് .ബിജുവാണെങ്കിൽ സഗൗരവം ഒറ്റയിരുപ്പാണ്.അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നേയില്ല .അടുത്തിരിക്കുന്നവരെ പോലും നോക്കുന്നില്ല .5000 രൂപാ കൈവായ്പ്പ മേടിച്ചിട്ട് കൊടുക്കാത്തവരെ കാണുന്നത് പോലെയാണ് നോട്ടവും ഭാവവും ഒക്കെ.
ടോണി തൈപ്പറമ്പനാണെങ്കിൽ എളിമ ഒക്കെ അഭിനയിച്ചാണ് ഹാളിൽ കൂടി നടന്നത് .അങ്ങനെയല്ലെന്ന് നമുക്കല്ലേ അറിയത്തുള്ളൂ.ലോക്സഭാ തെരെഞ്ഞെടുപ്പിൽ സ്റ്റേഡിയത്തിൽ നടന്ന ചാനൽ ചർച്ചയിൽ തൈപ്പറമ്പന്റെ വീര്യം നാടാകെ കണ്ടതാണ് .അതിനു ശേഷം മീനച്ചിലാറ്റിൽ കൂടി ഗാലൻ കണക്കിന് വെള്ളം ഒഴുകി പോയി .ആള് മാറിപ്പോയി .സമാധാനത്തിന്റെ വക്താവാണ് ഇപ്പോൾ അദ്ദേഹം .
ഇനിയുള്ള കൗണ്സിലുകളിലാണ് ശരിക്കുള്ള സ്വഭാവം അറിയാൻ പറ്റുന്നത് .സിജി ടോണിയും ,മായാ രാഹുലും സത്യ പ്രതിജ്ഞ ചെയ്തപ്പോൾ എല്ലാവരും കരുതിയത് പാവമാ എന്നായിരുന്നു .അതിൽ സിജി ടോണി സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ചിറയിൽ കുടുക്കിടുന്ന വനിതാ മെമ്പർ ആക്ഷേപ ഹാസ്യ സ്വരവും ഉണ്ടാക്കിയിരുന്നു .എന്നാൽ പുലി പതുങ്ങുന്നതു ഒളിക്കാനല്ല കുതിക്കാനാണെന്ന് പറഞ്ഞപോലെയായി കാര്യങ്ങൾ .രജനി സ്റ്റൈലിൽ ബാഷ ഒരു തടവ് സൊന്നാൽ നൂറ് തടവ് സൊന്ന മാതിരി എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ .പിന്നെയും അന്നക്കുട്ടിയോടും ,മറിയ കുട്ടിയോടും ഉടക്കാൻ നിൽക്കുന്നത് മ്മ്ടെ ചീരാങ്കുഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സൗണ്ട് ബോക്സിനു തകരാർ പറ്റിയ മെമ്പറെ ഏത്തക്കബോളി വരെ തീറ്റിച്ചിട്ടുണ്ട് ഈ വനിതാ ധ്വയങ്ങൾ .അതുകൊണ്ടൊക്കെയാണ് ഈ മൂവർ സംഘത്തിന്റെ ലക്ഷണം വച്ച് നോക്കുമ്പോൾ അത് താനല്ലയോ ഇതെന്ന് വർണ്യത്തിലാശങ്ക കോട്ടയം മീഡിയയ്ക്കു തോന്നിയത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ