Kerala

അഴിമതിക്കാരും കൊള്ളക്കാരുമായ ഇടതു വലതു മുന്നണികളെ അധികാരത്തിനു പുറത്ത് ഇരുത്തണം: കെ. സുരേന്ദ്രൻ

പാലാ :അഴിമതിക്കാരും കൊള്ളക്കാരുമായ ഇടതു വലതു മുന്നണികളെ അധികാരത്തിനു പുറത്ത് ഇരുത്തണം. കെ. സുരേന്ദ്രൻ വരാൻ പോകുന്ന തദ്‌ദേശ തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്നവരും കൊള്ളക്കാരും. അഴിമതിക്കാരുമായ ഭരണ പ്രതിപക്ഷ പാർട്ടികളെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞാലെ കേരളത്തിന് രക്ഷയുള്ളു എന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ. കെ. സുരേന്ദ്രൻ.

കൊഴുവനാൽ പഞ്ചായത്ത് 8ാം വാർഡ് കുടുംബ സംഗമവും പഞ്ചായത്തിലെ NDA സ്ഥാനാർത്ഥികൾക്ക് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന ശ്രീ. സുരേന്ദ്രൻ. ഇടതു വലതു മുന്നണികളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് വോട്ടവകാശം തികഞ്ഞ ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും സുരേന്ദ്രൻ ആഹ്വാനം ചെയ്തു. കൊഴുവനാൽ പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ജനോപകാര പ്രദ മായ അനവധി കാര്യങ്ങൾ പൂർത്തികരിക്കും എന്ന് ഉറപ്പും നൽകി.

സമ്മേളനത്തിൽ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ്കുമാർ അദ്ധ്യക്ഷനായി, ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി അനീഷ് , മെമ്പർമാരായ സ്മിത വിനോദ്, മഞ്ജു ദിലീപ്, സ്ഥാനാർത്ഥികളായ ശിവദാസ് ജി, കുട്ടികൃഷ്ണൻ വി, മോഹനൻ കോടി കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top