പാലാ :നേപ്പാളിൽ ഭരണ വിരുദ്ധ പ്രക്ഷോഭം കത്തിയാളുമ്പോൾ ,നേപ്പാളികൾ തമ്മിൽ പാലായിൽ പൊരിഞ്ഞ അടി നടന്നു .പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ സമീപമുള്ള ലോറി സ്റ്റാൻഡിനു സമീപത്താണ് നേപ്പാളികൾ തമ്മിൽ പൊരിഞ്ഞ അടി നടന്നത് .

ഇരു നേപ്പാളികളും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നത് കണ്ട ലോറി ഡ്രൈവർമാർ ഇവരെ പിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും ;ഇവർ ഡ്രൈവര്മാരോടും ശണ്ഠ കൂടുകയായിരുന്നു .ഒടുവിൽ പോലീസിനെ വിളിച്ചു പറഞ്ഞപ്പോൾ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .
കഞ്ചാവും ,മയക്കു മരുന്നിനും അടിമകളാണ് നേപ്പാളികളും ബംഗ്ലാദേശികളും അവർ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് മയക്കു മരുന്നു കഴിക്കുകയും പെട്ടെന്ന് വയലന്റാവുകയുമാണ് പതിവ്.ബീവറേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇവർ തമ്മിൽ ഇപ്പോഴും സംഘട്ടനം ഉണ്ടാവാറുണ്ട് .ആളൊഴിഞ്ഞ സ്ഥലങ്ങളിൽ അവശ നിലയിൽ കാണുന്ന അന്യ സംസ്ഥാനക്കാരുടെ എണ്ണം ഇപ്പോൾ കൂടുകയുമാണ് .പാലായിലെ കച്ചവടക്കാർക്കും ഇവരുടെ സംഘട്ടനം മൂലം പൊരുതി മുട്ടിയിട്ടുണ്ട് .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ