പാലാ :പാലാ വലവൂർ ഉഴവൂർ റൂട്ടിൽ പി ഡബ്ലിയൂ ഡി വകുപ്പ് കുഴിയടക്കൽ നടപടികൾ ആരംഭിച്ചു .ഇന്ന് രാവിലെ മുതൽ മുണ്ടുപാലം ഭാഗത്തും ബോയ്സ് ടൗൺ ഭാഗത്തുമുള്ള കുഴികൾ അടച്ചു കൊണ്ടാണ് തുടക്കം കുറിച്ചത് .ഒരു മണിക്കൂർ തെളിഞ്ഞു നിന്നാൽ സെറ്റാവുന്ന റെഡി മിക്സ് കൊണ്ടാണ് കുഴികൾ അടക്കുന്നത് .

ചെറിയ കുഴികൾ വലുതായി ഇരു ചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽ പെടുന്നത് വാർത്തയായിരുന്നു .ഇത് സംബന്ധിച്ചു പൊതു പ്രവർത്തകനായ ജോയി കളരിക്കൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു .അതേസമയം ജല വിതരണ വകുപ്പ് റോഡ് കുത്തിപ്പൊട്ടിച്ച് ഇട്ടിരിക്കുന്ന ഭാഗങ്ങൾ പി ഡബ്ലിയൂ ഡി വകുപ്പ് നന്നാക്കില്ലെന്നും അധികാരികൾ പറഞ്ഞു .
ബോയിസ് ടൗണിനു സമീപമുള്ള നടയ്ക്കു താഴെ ഭാഗത്ത് ജല വിതരണ വകുപ്പ് കുത്തി പൊളിച്ച ഭാഗങ്ങൾ നന്നയ്കാതെ അതിനു സമീപത്തെ കുഴികൾ അടച്ചാണ് പി ഡബ്ലിയൂ ഡി പോയിരിക്കുന്നത് .വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് ഇതിനു കാരണം .കോട്ടയം മീഡിയാ നൽകിയിരുന്ന ഫോട്ടോയിൽ കുഴിയടക്കുന്നതിനു സമീപം ജല വിതരണ വകുപ്പ് റോഡ് കുത്തിപൊളിച്ചിട്ടിരിക്കുന്നതും കാണാവുന്നതാണ് .