Kerala

പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഓഫീസിലേക്ക് ജോലി ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഓഫീസിലേക്ക് ജി.എസ്.ടിയും അക്കൗണ്ട്‌സും കൈകാര്യം ചെയ്യുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ ലേ സെക്രട്ടറി തസ്തികയിൽനിന്ന് വിരമിച്ച ഒരാളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

ജൂലൈ 17ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽവച്ച് അഭിമുഖം നടത്തും. താൽപര്യമുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽകാർഡ്, കളർ ഫോട്ടോ, അവയുടെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 04822 215154.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top