Kerala

നക്ഷത്രഫലം 2025 ജൂലൈ 06 മുതൽ 12 വരെ

നക്ഷത്രഫലം 2025 ജൂലൈ 06 മുതൽ 12 വരെ സജീവ് ശാസ്‌താരംകഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് ശാസ്‌താരം 
ഫോൺ 96563 77700

🟩അശ്വതി: അനുകൂല വാരം , സന്തോഷകരമായ വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും.

🟦ഭരണി: അധികച്ചെലവുണ്ടാകും മനസ്സിൽ അനാവശ്യചിന്തകൾ , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ക്കളെ കൊണ്ട് ബുദ്ധിമുട്ടുകൾ.

⬜കാർത്തിക: വാരത്തിൻറെ തുടക്കം അനുകൂലമല്ല, യാത്രകൾ വേണ്ടിവരും , ചെവിയുമായി ബന്ധപ്പെട്ട രോഗാരിഷ്ടതകൾ , വാഹനം മാറ്റിവാങ്ങുവാൻ ആലോചന , പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.

🟧രോഹിണി: അനുകൂല ഫലങ്ങൾ അധികരിക്കുന്ന വാരമാണ്, വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും.

🟪മകയിരം: വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും .

🟥തിരുവാതിര : ആരോഗ്യപരമായി അനുകൂലം, . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക സംഘർഷം.

🟩പുണർതം: ധനപരമായി വാരം നന്നല്ല, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വാരം പ്രതികൂലം, യാത്രകൾ വേണ്ടിവരും.

🟦പൂയം : വാഹനവിൽപ്പന യിലൂടെ ധനലാഭം ,സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .

⬜ആയില്യം: അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി അനുകൂലമല്ല സാമ്പത്തിക പരമായ വിഷമതകൾ അലട്ടും , ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.

🟧മകം:കാര്ഷികരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. വാക്കുതര്ക്കം, വ്യവഹാരം എന്നിവയിലേര്പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കുവാന് യോഗം. സഹോദരങ്ങള്ക്ക് രോഗാരിഷ്ടതയ്ക്ക് സാധ്യത.

🟪പൂരം: അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത.

🟥ഉത്രം: അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികൾ തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്നിന്ന് മികച്ച നേട്ടം.

🟩അത്തം: ആയുധം അഗ്നി ഇവയാൽ പരിക്ക് പറ്റുവാൻ സാദ്ധ്യത , ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്പ് പരിചയമില്ലാത്തവര്ക്ക് സഹായം ചെയ്യേണ്ടിവരും.

🟦ചിത്തിര : ഗൃഹോപകരണങ്ങള്ക്ക് കേടുപാടുകള് തുടര്ന്നുള്ള ചെലവുകള്. മേലധികാരികള്, മുതിര്ന്ന സഹപ്രവര്ത്തകര് എന്നിവരില് നിന്നു സഹായം. ബന്ധുജനഗുണം വര്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.

⬜ചോതി : ധനപുരോഗതി കൈവരിക്കുന്ന വാരമാണ് . ശിരോരോഗവിഷമതകള് ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്റര്വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയില് വിജയിക്കും.

🟧വിശാഖം: ഉത്തരവാദിത്തങ്ങള് വര്ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്ത്തും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാന് സാധ്യത.

🟪അനിഴം:സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം നല്കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും.

🟥തൃക്കേട്ട: സുഹൃദ് സഹായം ലഭിക്കും , ധനപരമായ വിഷമതകൾ ശമിക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന അകല്ച്ച കുറയ്ക്കുവാന് സാധിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.

🟩മൂലം: സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

🟦പൂരാടം: ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില് സംബന്ധിക്കും.

⬜ഉത്രാടം: ഗൃഹനിര്മാത്തിൽ പുരോഗതി, കാര്ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.

🟧തിരുവോണം: സന്താനങ്ങളെക്കൊണ്ട് മനോവിഷമം, വ്യവഹാരം നടത്തുന്നവര്ക്ക് വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില് പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും .

🟪അവിട്ടം: സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്സ്ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

🟩ചതയം: കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് അംഗീകാരം. ദീര്ഘയാത്രകള് വേണ്ടിവരും. മനസ്സിൽ നിലനിന്നി രുന്ന അനാവശ്യ വിഷമതകൾ ശമിക്കും , ആരോഗ്യപരമായ വിഷമതകൾ തരണം ചെയ്യും.

🟦പൂരുരുട്ടാതി: പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത് , സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്ക്കാരില് നിന്നോ മറ്റ് ഉന്നതസ്ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്ത്തിയാക്കും.

⬜ഉത്രട്ടാതി: സാമ്പത്തിക വിഷമതകൾ നേരിടും, സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.

🟧രേവതി: കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥത ഉടലെടുക്കും. ഉദ്യോഗസ്ഥര്ക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top