വാഴൂർ പുളിക്കൽ കവല പൂവത്തം കുഴി ചെല്ലിമറ്റം തങ്കപ്പൻ മകൻ രാജേഷ്(44 വയസ്സ് ) ആണ് മണിമല പോലീസിന്റെ പിടിയിലായത്. പുളിക്കൽ കവല ഭാഗത്തുള്ള A.J. VEGETABLES എന്ന കടയിൽ 18-06-2025 രാത്രിയിൽ എത്തിയ പ്രതി കടയിൽ സാധനങ്ങൾ വാങ്ങുവാൻ വന്ന ആളിനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. കടയുടമയുടെ പരാതിയിലാണ് തന്നെ പോലീസ് കൂട്ടിക്കൊണ്ടുപോയത് എന്ന വിരോധത്താൽ 18-06-2025 രാത്രി 10മണിക്കും 19-06-2025 രാവിലെ 06.30 മണിക്കും ഇടയ്ക്കുള്ള സമയത്ത് കടയിൽ അതിക്രമിച്ച് കയറിയ പ്രതി രാജേഷ് കടയിലെ പച്ചക്കറികളും, പലവ്യഞ്ജനങ്ങളും, ത്രാസും ഫ്രിഡ്ജും മറ്റും കേടു വരുത്തുകയും കടയിലെ ഡ്രോയിൽ സൂക്ഷിച്ചിരുന്ന പതിനെണ്ണായിരം(18000/-) രൂപ മോഷണം ചെയ്തുകൊണ്ട് പോവുകയും ആയിരുന്നു.

കടയുടമയുടെ പരാതിയിൽ മണിമല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഇന്ന് (21-06-2025)എസ് ഐ അനിൽ ;കെ പ്രകാശ് ;എ എസ് ഐ സിജി കുട്ടപ്പൻ.മനോജ് ;സെൽവരാജ് ;ശ്രീജിത്ത് ;മജീഷ് എന്നിവർ അടങ്ങുന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി രാജേഷ് വേറെയും നിരവധി കേസുകളിൽ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

