പാലാ :കൊല്ലപ്പള്ളി :വിസിബ് ഹോംലി കൊല്ലപ്പള്ളി ബ്രാഞ്ചും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂണിറ്റും, കടനാട് കുടുംബശ്രീ യും, മുണ്ടക്കയം ന്യൂ വിഷൻ ഹോസ്പിറ്റലും, സംയുക്തമായി നേത്ര പരിശോധന ക്യാമ്പും, കടനാട് പ്രൈമറി ഹെൽത്ത് സെന്റർ ജീവിതശൈലി രോഗ ക്ലിനിക്കും വ്യാപാര ഭവനിൽ കൊല്ലപ്പള്ളിയിൽ വച്ച് നടത്തപ്പെട്ടു,

വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷിജു പോൾ കടുതോടിൽ, വിസിബ് സെക്രട്ടറി കെസി തങ്കച്ചൻ എന്നിവരുടെ നേതൃത്വ ത്തിൽ,വ്യാപാരി വ്യവസായി ഏകോപന സമിതികൊല്ലപ്പള്ളി യൂണിറ്റ് ജനറൽസെക്രട്ടറി രതീഷ് കിഴക്കേപ്പറമ്പിലിന്റെഅദ്ധ്യക്ഷതിയിൽ കൂടിയയോഗത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി തമ്പി, ഉത്ഘാടനം നിർവഹിച്ചു,

ആശംസകൾ അർപ്പിച്ചു കൊണ്ട് വ്യാപാരി വ്യവസായികോട്ടയം ജില്ലാ കൗൺസിൽ അംഗം സാംകുമാർകൊല്ലപ്പള്ളി, ബ്രാഞ്ച് സിൻഡിക്കേറ്റ് അനിത മോഹൻ, സോൺ കോർ കമ്മിറ്റി അംഗം ഓമന മോഹൻ, ഹെഡ് ഓഫീസ് കോർഡിനേറ്റർ രമണി രാജ്, ബ്രാഞ്ച് സോൺ പ്രവർത്തകരായ ഷാർമി അഭിലാഷ്,സൗമ്യ സുരേഷ്, ദാസ്മിൻ എം ആർ,രജനി ബിനോയ്, മഹനീയ സാന്നിധ്യം, വൈസ് പ്രസിഡന്റ് ഷാജി എ ജി അരീക്കൽ, കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ വി ജി, ന്യൂ വിഷൻ ഹോസ്പിറ്റലിൽ മുണ്ടക്കയത്തു നിന്നുള്ള ഐ ടീം ഈ ക്യാമ്പിന് നേതൃത്വം നൽകി

