വാകക്കാട് : പുതുതായി വിദ്യാലയത്തിലേത്തിയ കുഞ്ഞുങ്ങൾക്കെല്ലാം കൈ നിറയെ പാവകൾ നിർമിച്ചു നൽകിയാണ് വാകക്കാട് എൽ. പി സ്കൂളിൽ കുട്ടികളെ സ്വാഗതം ചെയ്തത്.

പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. അലക്സ് ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗം നടത്തി. അസി. വികാരി ഫാ. എബിൻ കാക്കാനിയിൽ, പി. ടി. എ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ്, ഹെഡ്മിസ്ട്രസ് സി ടെസിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.


