Kerala

ജോലികഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു

 

ചങ്ങനാശേരി :ജോലികഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. വാകത്താനം നാലുന്നാക്കൽ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ചങ്ങനാശ്ശേരി എസ്എച്ച് ജങ്ഷനിലായിരുന്നു അപകടം.ചങ്ങനാശ്ശേരിയിൽനിന്ന് തുണിക്കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് സാം തോമസിനൊപ്പം വീട്ടിലേക മടങ്ങുകയായിരുന്നു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. മക്കൾ: സക്ക സാം, ജോർജി.
സംസ്കാരം പിന്നീട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top