Kerala

പയപ്പാർ അമ്പലം ജങ്ഷനിലെ ചാക്ക് കണക്കിനുള്ള കോഴിക്കാഷ്ടം കോട്ടയം മീഡിയാ വാർത്തയെ തുടർന്ന് നീക്കം ചെയ്തു

പാലാ :കരൂർ :പയപ്പാർ അമ്പലം ജങ്ഷനിൽ ചാക്ക് കണക്കിന് കോഴിക്കാഷ്ടം കൊണ്ട് വന്നിട്ട സ്വകാര്യ വ്യക്തി പഞ്ചായത്തിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് കോഴിക്കാഷ്ടം നീക്കം ചെയ്തു .കോഴിക്കാഷ്ടം സ്വകാര്യ വ്യക്തി കൊണ്ട് വന്നു പ്ലാസ്റ്റിക് കൊണ്ട് മൂടിയിടുകയായിരുന്നു .

കടുത്ത ദുർഗന്ധം മൂലം നാട്ടുകാർക്ക് ശ്വാസ തടസ്സവും ;അലർജി രോഗങ്ങളും ആരംഭിച്ചതോടെ നാട്ടുകാർ ഡി വൈ എസ് പി ക്കു പരാതി നൽകുകയായിരുന്നു.ആദ്യം മൗനം പാലിച്ച പഞ്ചായത്തധികൃതർ കോട്ടയം മീഡിയാ വാർത്തയെ തുടർന്ന് സ്ഥലം മെമ്പർ ലിന്റന്റെ നേതൃത്വത്തിലെത്തി നടപടി സ്വീകരിക്കുകയായിരുന്നു .

ഉടനടി പോലീസും ;ആരോഗ്യ വകുപ്പും രംഗത്തെത്തി ഉടൻ തന്നെ കോഴിക്കാഷ്ടം നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു .കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും താക്കീത് നൽകിയതിനെ തുടർന്ന് സ്വകാര്യ വ്യക്തി 300 ഓളം ചാക്ക് കോഴിക്കാഷ്ടം അവിടെ നിന്നും നീക്കം ചെയ്തു .കരൂർ പഞ്ചായത്തിനും ;പോലീസിനും ;കോട്ടയം മീഡിയയ്ക്കും നാട്ടുകാർ നന്ദി അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top