Kerala

പാലായാണ് ഏറ്റവും കൂടുതൽ മിഷനറിമാരെ സമ്മാനിച്ചത് :ഭാരതത്തിന് വിദ്യാഭ്യാസത്തിനും ആതുര ശുശ്രുഷയ്ക്കും പുത്തൻ മാനങ്ങൾ നൽകിയവരാണ് പാലാക്കാർ :കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

പാലായാണ് ഏറ്റവും കൂടുതൽ മിഷനറിമാരെ സമ്മാനിച്ചത് :ഭാരതത്തിന് വിദ്യാഭ്യാസത്തിനും ആതുര ശുശ്രുഷയ്ക്കും പുത്തൻ മാനങ്ങൾ നൽകിയവരാണ് പാലാക്കാർ.പാലാ പ്രവിത്താനത്ത് നടന്ന മിഷനറി മഹാസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ഹൃദയ ശുദ്ധിയുള്ളവർ ദൈവത്തെ കാണും എന്നത് പോലെ ഈ മിഷനറി മാരുടെ ഹൃദയ ശുദ്ധിയിലാണ് ഭാരതത്തിലെ പല ആൾക്കാരും ദൈവത്തെ കണ്ടിരുന്നത്.ആതുര ശുശ്രുഷാ രംഗങ്ങളിലെ മിഷനറിമാരുടെ സേവനം പ്രശംസനീയമാണ്.ദൈവം നിശ്ചയിക്കാതെ ആരും വൈദീകരാവുന്നില്ല .ദൈവം നിശ്ചയിക്കാതെ ആരും കന്യാസ്ത്രീകളും ആവുന്നില്ല .വ്യത്യസ്തമായ സംസ്ക്കാരത്തിലേക്കാണ് പാലായിലെ മിഷനറിമാർ പോയത് .

പോയിടത്തൊക്കെ സ്നേഹത്തിന്റെയും കരുണയുടെയും മുഖം നിങ്ങൾ ജനത്തിന് കാണിച്ചു കൊടുത്തു .ഭാരതത്തിനു വിദ്യാഭ്യാസ വെളിച്ചം നൽകിയ നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും മിഷനറി മഹാ സംഗമം ഉദ്‌ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top