Kerala

കലാനിലയം സ്ഥിരം നാടകവേദി എന്നത് പോലെ പൈകയിൽ സ്ഥിരമായി വൈദ്യുതി തടസ്സം:വ്യാപാരി ധർണ്ണയിൽ പ്രതിഷേധമിരമ്പി

പാലാ :പൈക :സ്ഥിരമായ വൈദ്യുതി തടസ്സത്തിൽ പ്രതിഷേധിച്ച് പൈക വ്യാപാരി വ്യവസായി  ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും വൈദ്യുതി ഓഫീസിനു മുമ്പിൽ ധർണ്ണയും നടത്തി.പാലായിൽ ഒരിടത്തും ഇല്ലാത്ത രീതിയിലുള്ളക് വൈദ്യുതി തടസ്സമാണ് പട്ടികയിൽ നേരിടുന്നത് .വ്യാപാരികൾ ധർണ്ണ പ്രഖ്യാപിച്ച ദിവസം രാവിലെ തന്നെ വൈദ്യുതി വിഛേദിച്ചാണ് കെ എസ് ഇ ബി പ്രതികരിച്ചത് എന്നുള്ളതും പ്രസക്തമാണ് .

ഏഴാം ക്‌ളാസ് പാസ്സായ ജീവനക്കാരന്  ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം രൂപാ വരെയാണ് കെ എസ് ഇ ബി യിലെ ശമ്പളം  ലഭിക്കുന്നത്. ഇവരാണ് ജനങ്ങളെ നിത്യവും വെല്ലുവിളിക്കുന്നത് . ജില്ലാ സെക്രട്ടറി മത്തായിച്ചൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോണികുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജോജി കുന്നത്തു പുരയിടം , മാത്തച്ചൻനരിതൂക്കിൽ റ്റി.സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top