Kerala

ഇന്നലെ മുങ്ങി മരിച്ച വിദ്യാർത്ഥികളിൽ മുണ്ടക്കയം സ്വദേശി ആൽബിന്റെ മൃതദേഹം കണ്ടു കിട്ടി

പാലാ :ഭരണങ്ങാനം :ഇന്നലെ മുങ്ങി മരിച്ച വിദ്യാർത്ഥികളിൽ മുണ്ടക്കയം സ്വദേശി ആൽബിന്റെ മൃതദേഹം കണ്ടു കിട്ടി.അര മണിക്കൂർ മുമ്പാണ് മൃതദേഹം കണ്ടെത്തിയത് .

ഭരണങ്ങാനം വിലങ്ങു പാറ അമലകടവിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത് .നന്മകൂട്ടം;ടീം എമെര്ജെന്സി ;ഫയർഫോഴ്‌സ് ;സ്‌കൂബാ ടീം ഇവരെല്ലാം ഒത്തൊരുമ ഇച്ചുള്ള അന്വേഷണമാണ് നടന്നത് .സ്ഥലം പോലീസും ;കോട്ടയം എ ഡി എം ;തഹസീൽദാർ മാർ എന്നിവരും അന്വേഷണത്തിൽ കൊടും വെയിലും സഹിച്ച് മുന്നിലുണ്ടായിരുന്നു .

മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫ് (21), അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ ജോമോൻ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് നാലരയോടെ ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്.ഭരണങ്ങാനത്തെ അസീസി എന്ന  സ്ഥാപനത്തിൽ ജർമ്മൻ ഭാഷ പഠന വിദ്യാർത്ഥികളായിരുന്നു ഇരുവരും.നാലുപേരടങ്ങിയ സംഘമാണ് കുളിക്കാൻ വന്നത്.ഒഴുക്കിൽ പെട്ട രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

രക്ഷ പ്രവർത്തനങ്ങൾക്കു ഡീൻ കുര്യാക്കോസ് എം പി ;ജോസ് കെ മാണി എം പി ;മാണി സി കാപ്പൻ എം എൽ എ ,തോമസ് പീറ്റർ ;സാവിയോ കാവുകാട്ട് ;ബിന്ദു മനു ; ;ടോണി തൈപ്പറമ്പിൽ;പ്രസാദ് പെരുമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top