പാലാ: അല്ലപ്പാറ: മുൻ ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ കരൂർ പഞ്ചായത്ത് മെമ്പറുമായ ആനിയമ്മ ജോസിൻ്റെ ഭർത്താവും കേരളാ കോൺഗ്രസ് (എം) നേതാവുമായ ജോസ് തടത്തിൽ ( 68 ) നിര്യാതനായി.


ഇന്ന് വൈകിട്ട് അല്ലപാറയുള്ള വസതിയിൽ വച്ച് ഛർദ്ദിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: സീനാ ,നീതു ,പ്രിയങ്ക മരുമക്കൾ: സോണി ,റോബി ,ലിജോ
ഭൗതീക ശരീരം ഇപ്പോൾ മരിയൻ മെഡിക്കൽ സെൻറർ മോർച്ചറിയിൽ ,സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ. നാളെ കഴിഞ്ഞ് (ശനി) വൈകിട്ട് അഞ്ചിന് ഭൗതീക ശരീരം അല്ലപ്പാറയുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്.കരുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വത്സമ്മ തങ്കച്ചൻ, മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ,വൈസ് ചെയർപേഴ്സൻ ബിജിജോജോ, സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട് , ബൈജു കൊല്ലമ്പറമ്പിൽ, ജോസുകുട്ടി പൂവേലിൽ ,ടോബിൻ കെ അലക്സ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

