പാലാ :തൊഴിലാളി വർഗം അടരിലൂടെ നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ കെ ടി യു സി(എം) പ്രതിജ്ഞാബദ്ധമാണെന്ന് കേരളാ കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് അഭിപ്രായപ്പെട്ടു.പാലായിൽ കെ ടി യു സി യുടെ ആഭിമുഖ്യത്തിലുള്ള മെയ്ദിന ആഘോഷ പരിപാടിയിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു ടോബിൻ കെ അലക്സ്.

കെ ടി യു സി ഇന്ന് സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ച് മുന്നേറുകയാണെന്നും തൊഴിലാളി വർഗ്ഗത്തിന്റെ ആണിക്കല്ലായി മാറുവാൻ കെ ടി യു സി ക്കു കഴിഞ്ഞിട്ടുണ്ടെന്നും;തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ നായക സ്ഥാനത്ത് നിൽക്കുവാൻ കെ ടി യു സി ക്കു കഴിഞ്ഞിട്ടുണ്ടെന്നും കെ ടി യു സി (എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടു.

നൂറുകണക്കിന് തൊഴിലാളികളാണ് കെ ടി യു സി (എം) മെയ്ദിനാഘോഷത്തിലും ;പതാക ഉയർത്തൽ ചടങ്ങിലും പങ്കാളികളായത് .ടോബിൻ കെ അലക്സ് ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ കെ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ;ഷിബു കാരമുള്ളിൽ;എം ടി മാത്യു ;ബിബിൻ പുളിക്കൽ ;സാബു കാരക്കൻ ;സജി നെല്ലൻകുഴിയിൽ;മാത്യു വാഴക്കാട്ട്;സജി മേത്തെൽ;സബ് മുരിങ്ങാശേരിൽ;കെ കെ ദിവാകരൻ ;കുര്യച്ചൻ മണ്ണാർമറ്റം;സത്യൻ പാലാ;കെ വി അനൂപ് ;കണ്ണൻ പാലാ ;ഇ കെ ബിനു;ടിനു തകിടിയേൽ;മേരി തമ്പി ;റോസമ്മ വെള്ളാപ്പാട് .ബാബു രാമപുരം എന്നിവർ പ്രസംഗിച്ചു.

