Kerala

ഭരണങ്ങാനത്ത് വൈദ്യുതി മുടക്കം പതിവ് :ഫോൺ വിളിച്ചാൽ എടുക്കില്ല;എടുത്താലും ധിക്കാരം മാത്രം

പാലാ :ഭരണങ്ങാനത്ത് വൈദ്യുതി ഒളിച്ചു കളി തുടങ്ങിയിട്ട് ആഴ്ചകളായി.ഇന് തന്നെ നാലു മണിക്കൂറിനു ശേഷമാണ് വൈദ്യുതി എത്തിയത് തന്നെ .ഫോൺ വിളിച്ചാൽ ഉദ്യോഗസ്ഥർ എടുക്കില്ല .എടുത്താൽ തന്നെയും ധിക്കാരപരമായ മറുപടികളാണ് ഉ ലഭിക്കുന്നതെന്ന്‌ ഉപഭോക്താക്കൾ പറഞ്ഞു .

ഈരാറ്റുപേട്ട സെക്ഷനിലെ കുഴപ്പമാണെന്നു ചിലപ്പോൾ പറയും ഈരാറ്റുപേട്ടയിൽ വിളിച്ചാൽ ഇവിടെ കുഴപ്പമൊന്നും ഇല്ലെന്നും മറുപടി കിട്ടും .കഴിഞ്ഞ ദിവസം ഇരുപതോളം തവണയാണ് വൈദ്യുതി മുടങ്ങിയത് .പൊതുപ്രവർത്തകരൊന്നും ഇത് കാണുന്നില്ല.രാഷ്ട്രീയ ക്കാരും ഇതൊന്നും കാണുന്നില്ല .പൊതു ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ ആരും ഇല്ലാത്ത അവസ്ഥയാണ് ഭരണങ്ങാനത്ത് സംജാതമായിരിക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top