Kerala

ഈശോ സ്വയം ചെറുതായി ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചതിലൂടെ അപരന്റെ പാദങ്ങളോളം താഴാൻ ഈശോയുടെ ശിഷ്യത്വം നമ്മളെ പ്രേരിപ്പിക്കുകയാണ്ഫാദർ : സെബാസ്റ്റ്യൻ വേത്താനത്ത്

തുടങ്ങനാട്:ഈശോ സ്വയം ചെറുതായി ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചതിലൂടെ അപരന്റെ പാദങ്ങളോളം താഴാൻ ഈശോയുടെ ശിഷ്യത്വം നമ്മളെ പ്രേരിപ്പിക്കുകയാണ്
ഫാദർ : സെബാസ്റ്റ്യൻ വേത്താനത്ത്

എളിമയുടെയും സ്നേഹത്തിന്റെയും പാതയെ സ്നേഹിക്കണം അവ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കണം .
സ്നേഹത്തിൻറെ അടിസ്ഥാനം കുടുംബമാണ്.
ഈശോയുടെ ജീവിതമാണ് പരിശുദ്ധ കുർബാന കുർബാന നിങ്ങളുടെ ജീവിതമാണ് അത് കൈവിടരുത് ഫാ :സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു.

തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയിലെ കാൽകഴുകൽ ശുശ്രൂഷയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചത്
പാലാ രൂപത വികാരി ജനറാൾ
ഫാ : സെബാസ്റ്റ്യൻ വേത്താനത്താണ് ‘

ഈശോ ശിഷ്യരുടെ പാദങ്ങൾ കഴുകിയതിൻ്റെ ഓർമ്മയ്ക്കായി നടത്തപ്പെട്ട കാൽകഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാദർ ജോൺസൺ പുള്ളീറ്റ് കാർമികത്വം വഹിച്ചു.

ഫാദർ കുര്യൻ മറ്റം,
ഫാദർ മൈക്കിൾ ചാത്തൻകുന്നേൽ എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top