![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
പാലാ :റബ്ബർ ഉല്പാദനം കൂടുതൽ ഉളള വരും മാസങ്ങളിൽ ആഭ്യന്തര വിപണിയിൽ നിന്നും ടയർ വ്യവസായികൾ കൂടുതൽ റബ്ബർ വാങ്ങണമെന്ന് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് സോജൻ തറപ്പേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങിൻ്റെ നിര്യാണത്തിലും മലയാളത്തിൻ്റെ പ്രമുഖ എഴുത്തുകാരനായിരുന്ന എം.ടി വാസുദേവൻനായരുടെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തി.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
തുടർന്ന് മുതിർന്ന അംഗം ശ്രീ. റ്റി.സി ജോർജ് തുണ്ടത്തിൽ കുന്നേലിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ,ന്യൂ ഇയർ ആഘോഷം നടത്തി.
ജോസ്കുട്ടി പൂവേലിൽ, സിബി വി .എ , പി.എം. മാത്യു ചോലിക്കര, സുരിൻ പൂവത്തിങ്കൽ, ഗിൽബി നെച്ചിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)