Kerala

കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി വീണ്ടും ചങ്ങനാശ്ശേരി സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം ജില്ലയിലെ ഒക്ടോബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി വീണ്ടും ചങ്ങനാശ്ശേരി സ്റ്റേഷനേയും, മികച്ച സബ് ഡിവിഷനായി വൈക്കം സബ് ഡിവിഷനേയും തിരഞ്ഞെടുത്തു.

കഴിഞ്ഞ മാസവും ചങ്ങനാശ്ശേരി സ്റ്റേഷനായിരുന്നു മികച്ച സ്റ്റേഷന്‍. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട വൈക്കത്തെ പ്രതിനിധീകരിച്ച് വൈക്കം ഡി.വൈ.എസ്.പി സിബിച്ചൻ ജോസഫും, ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.

ജില്ലയിൽ മികച്ച സേവനം കാഴ്ചവച്ച ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥൻ, ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാർ, ത്രിക്കൊടിത്താനം എസ്.എച്ച്.ഓ അരുണ്‍ എം.ജെ. കറുകച്ചാല്‍ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top