Kerala

പഠന യാത്രാസംഘത്തിന് സഹായഹസ്തവുമായി മാണി സി. കാപ്പൻ എം.എൽ.എ

പാലാ… മുത്തോലി സെൻറ് ആന്റണീസ് , പാലാ സെന്റ് തോമസ് എന്നീ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും പഠന, വിനോദ യാത്രക്ക് പോയ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി മാണി സി. കാപ്പൻ എം.എൽ.എ.

 

വിവിധ ബസുകളിലായി ഊട്ടിക്ക് പോയ കുട്ടികളാണ് മേട്ടുപ്പാളയത്തുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയത്. റോഡിൽ മണ്ണും കല്ലും ശക്തമായ മഴയിൽ പതിച്ചതിനെത്തുടർന്ന് യാത്ര മുടങ്ങിയ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തിന് മാണി സി കാപ്പന്റെ സഹായ ഹസ്തമെത്തി. സ്കൂൾ മാനേജുമെന്റും അധ്യാപകരും വിവരമറിയിച്ച ഉടനെ ഊട്ടി കളക്ടറുമായും കോട്ടയം കളക്ടറുമായും ബന്ധപ്പെട്ട മാണി സി കാപ്പൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

 

വിവിധ ചെറു വാഹനങ്ങളിലായി മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top