

ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി

കോട്ടയം: ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്,ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി സംഘം കഴിഞ്ഞദിവസം കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശനം നടത്തുകയും, ഡിആർഎമ്മിനെ നേരിൽകണ്ട് ആവശ്യമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ബിജെപി സംഘം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും,ഉടൻതന്നെ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിആർഎം അറിയിച്ചതായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.
മതിയായ ശൗചാലയങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, പുതിയ ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റിസർവേഷൻ കൗണ്ടർ, ഓട്ടോമേറ്റഡ് ടിക്കറ്റ് മിഷനുകളുടെ എണ്ണം രണ്ട് ടെർമിനലുകളിലും വർദ്ധിപ്പിക്കുക, രണ്ടു ടെർമിനലുകളിലും ഇരിപ്പട സൗകര്യങ്ങൾ ഉറപ്പുവരുത്തുക, രണ്ട് ടെർമിനലുകളിലും അയ്യപ്പന്മാർക്ക് വിരി വെക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉടൻതന്നെ നടപ്പാക്കുമെന്നും , ശബരിമല സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതുമായി ബദ്ധപെട്ടുള്ള കാര്യങ്ങളിൽ ഉടൻതന്നെ അറിയിപ്പ് ലഭിക്കുമെന്നും ഡിആര്എം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
