
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ 2000 വർഷത്തെ സമ്പന്നമായ ചരിത്രം പ്രതിപാദിക്കുന്ന ജാഫർ ഈരാറ്റുപേട്ട രചിച്ച ‘ദേശപ്പെരുമ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രന്ഥകാരൻ ജാഫർ ഈരാറ്റുപേട്ട, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കെ.എ. മുഹമ്മദ് നദീർ മൌലവി, പരീത് ബാവാ ഖാൻ എന്നിവർ വിശിഷ്ട സാന്നിധ്യമായിരുന്നു. പുസ്തക പ്രസാധകരായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ ചീഫ് കോർഡിനേറ്റർ അബ്ദുൽ റഊഫ് നദ്വി, അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ഹുസൈൻ അമ്പഴത്തിനാൽ,
സാജിദ് കെ.എ, അബ്ദുന്നൂർ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അനസ് നാസർ, പി.പി. നൗഷാദ്, അഡ്വ. പീർ മുഹമ്മദ് ഖാൻ കുടുംബാംഗങ്ങളായ ഷിറാസ് കോന്നച്ചാടത്ത്, അജ്മൽ, അൽത്താഫ്, ജാസിം, സബിത ജാഫർ, റംല ഷിറാസ്, സൽഹ ഫാത്തിമ, സൈന ഫാത്തിമ, ദുഅ ഫാത്തിമ എന്നിവരും പങ്കെടുത്തു.