India

കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്‌ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു

 

 

കൂത്താട്ടുകുളം ഭക്തിസാന്ദ്രമായ ധന്യ നിമിഷത്തിൽ കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്‌ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു.പാലാ രൂപത വികാരി ജനറാൾ ഫദ്രർ സെബാസ്റ്റ്യൻ വേത്താനത്ത് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം കൊടി ഉയർത്തി. ഇടവക വികാരി ഫാദർ ജയിംസ് കുടിലിൽ സഹ വികാരി ഫാദർ ജോസഫ് മരോട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

നാം വിളിച്ചപേക്ഷിക്കുമ്പോഴൊ ക്കെയും നമ്മുടെ ദൈവമായ കർത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്ന പോലെ ദൈവം ഇത്ര അടുത്തുള്ള ഏതു ശ്രേഷ്‌ഠ ജനത യാണുള്ളത്” (നിയ. 4:7). “അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥൻ” എന്ന വിശേഷണത്താൽ പ്രത്യേകം വണ ങ്ങപ്പെടുന്ന വി. യൂദാശ്ലീഹായുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥത നമ്മുടെ ഓരോരുത്തരുടേയും ജീവിതസാക്ഷ്യങ്ങൾ തന്നെ. ദൈവം നമ്മോട് അടുത്ത് എന്ന ബോധ്യത്തിൻ്റെ സന്തോഷവും സംതൃപ്‌തിയും നമ്മെ ധന്യരാക്കുന്നു. ഇവിടെ എത്തുന്ന ഭക്തരിൽ ഇത് വളരെ പ്രകടമാകുന്നു. വീണ്ടും വീണ്ടും ഇവിടെ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾക്ക് കൃതജ്ഞ തയും ആഹ്ലാദവും പ്രകടിപ്പിക്കുവാൻ “എണ്ണത്തിരി തെളിക്കൽ’ ശുശ്രൂഷയിലൂടെ വിശ്വാസികൾ കൂടുതൽ തേജോമയമാക്കുന്നു. വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളുകളിൽ സംബന്ധിച്ച് അനു ഗ്രഹീതരാകുവാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

എന്ന്,

ഫാ. ജെയിംസ് കുടിലിൽ (വികാരി)

ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)

റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ സ്റ്റീഫൻ ചിറയിൽ (കൈക്കാരന്മാർ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top