Kerala
തെരഞ്ഞെടുപ്പ് പരാജയം; സിപിഎമ്മിനെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഓര്‍ത്തഡോക്സ് ബിഷപ്പിന്റെ വിമര്‍ശനം. ‘ഇല്ല, ഭരണ വിരുദ്ധ വികാരമില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം ഏശിയില്ല. ഈ വിലയിരുത്തല്‍ അങ്ങനെ തന്നെ നില്ക്കട്ടെ. മറ്റുള്ളവര്‍ക്കും ഒരു ചാന്‍സ് കിട്ടണമല്ലോ!’- കുറിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ശബരിമല സ്വര്‍ണക്കവര്‍ച്ച വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നു പറയാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കപ്പല്‍ മുങ്ങുമെന്ന പ്രചാരവേല തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. 58 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണു നേട്ടം. ചിലയിടത്തു തിരിച്ചടിയുണ്ടായതു പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും എംവി ഗോവിന്ദന് പറഞ്ഞു.