Kerala
അഞ്ച് സെന്റില്‍ വീട് പണിത് നൽകാനുള്ള സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും അനുവദിക്കില്ല: വയനാട് ദുരന്തബാധിതര്‍
കൽപ്പറ്റ: അഞ്ച് സെന്റില്‍ വീട് പണിത് അത് ചൂരല്‍മല, മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മേപ്പാടി പഞ്ചായത്തിന്റെ പത്ത്, 11, 12 വാര്‍ഡുകളില്‍ നിന്നുള്ള ദുരന്തബാധിതര്‍.
ദുരന്തം നടന്ന് ഏഴു മാസം പിന്നിടുമ്പോഴും എല്ലാം നഷ്ടപ്പെട്ട് ഇരകളാക്കപ്പെട്ടവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ദുരിത ബാധിതര്‍ രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തത്തിനിരയായി കഴിയുന്നവരുടെ പുനരധിവാസം ഏഴ് മാസമായിട്ടും നടപ്പിലായിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍ അക്കാര്യം ഉറപ്പുവരുത്തേണ്ടത് കമ്പനിയും സര്‍ക്കാരുമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.