Kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്ക്: എം സ്വരാജ്

Posted on

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള പിരിവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്കാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വയനാട് ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരമ്പര തന്നെ നടത്താനും കൊള്ളയടിക്കാനുമാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

പ്രത്യേക ആപ്പും മറ്റ് തയാറെടുപ്പുകളും നടത്തി പിരിച്ചത് വെറും അഞ്ചുകോടി എന്നാണ് പറയുന്നത്. ഇനിയും പിരിക്കുമെന്നും പറയുന്നുണ്ട്. പത്തുദിവസത്തിനുള്ളില്‍ തുടങ്ങുമെന്ന് പറഞ്ഞ വീടുപണിക്ക് ഏതു പണമാണ് ചെലവഴിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

വലിയ രാഷ്ട്രീയ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയുടെ സംഘടനാശേഷി പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version