India
അഞ്ച് വർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നില്ല; വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. വഖഫ് നിർണയിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമില്ല.
അഞ്ചുവർഷ വിശ്വാസ പരിധിയും സ്റ്റേ ചെയ്തു. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുത്.
സംസ്ഥാന ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടരുതെന്നും കോടതി വ്യക്തമാക്കി.