Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്

Posted on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് . വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അതേസമയം ശിവകുമാറിന്റെ സുഹൃത്തുക്കളായ എന്‍ എസ് ഹരികുമാര്‍, എം രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജുഹരന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കണ്ടെത്തലുണ്ട്. മൂവരും ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് സ്വത്തുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version