Kerala
കൂട്ടക്കൊലകൾക്ക് നേതൃത്വംനൽകിയ കമ്മ്യൂണിസ്റ്റ് തീവ്രവാദി:വിഎസിനെ അധിക്ഷേപിച്ച് ജമാഅത്തെ ഇസ്ലാമിനേതാവിൻ്റെ മകൻ
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെതിരെ പരാതി.
ഡിവൈഎഫ്ഐയാണ് മലപ്പുറം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്കിയ കമ്മ്യുണിസ്റ്റ് തീവ്രവാദി വി എസ് കേരളം ഇസ്ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു.