Kerala
വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി; സൗകര്യാർഥം ശനിയും ഞായറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കും
കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചു ശനിയും ഞായറും (ഓഗസ്റ്റ് 9,10 )തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
ഈ ദിവസങ്ങളിൽ ഓഫീസിൽ ഹാജരാകുന്ന അപേക്ഷകർക്ക് ഹീയറിങും, ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുൾപ്പെടെ വോട്ടർപട്ടിക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ചെയ്യേണ്ടതാണെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോട് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.