India
വിജയ് മനസാക്ഷിയില്ലാത്ത നേതാവ്; കനിമൊഴി എംപി
ചെന്നൈ: : തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ കടുത്ത വിമർശനവുമായി കനിമൊഴി എംപി.
വിജയ് മനസാക്ഷിയില്ലാത്ത നേതാവാണെന്ന് കനിമൊഴി കുറ്റപ്പെടുത്തി. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ആദ്യം പേടിക്കേണ്ടതെന്നും കനിമൊഴി പറഞ്ഞു. ദുരന്തത്തിന് ഡിഎംകെയെ എന്തിനാണ് പഴിക്കുന്നതെന്നും അവർ ചോദിച്ചു.
വിജയ്ക്ക് അൽപ്പം പോലും മനസാക്ഷി ഇല്ലെന്നും സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നുവെന്നും കനിമൊഴി വിമർശിച്ചു.
ദുരന്ത സ്ഥലത്ത് നില്ക്കാൻ വിജയ്ക്ക് കഴിയില്ലെങ്കിൽ ടിവികെയുടെ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു.