Kerala

വെള്ളൂർ KPPL ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്താൻ തീരുമാനം

Posted on

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ കൈ​​​യൊ​​​ഴി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച വെ​​​ള്ളൂ​​​ർ ഹി​​​ന്ദു​​​സ്ഥാ​​​ൻ ന്യൂ​​​സ്പ്രി​​​ന്‍റ് ലി​​​മി​​​റ്റ​​​ഡ് (എ​​​ച്ച്എ​​​ൻ​​​എ​​​ൽ) സം​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത് പു​​​തു​​​താ​​​യി രൂ​​​പം ന​​​ൽ​​​കി​​​യ കെ​​​പി​​​പി​​​എ​​​ലി​​​ലെ എ​​​ല്ലാ ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

181 ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണ് കെ​​​പി​​​പി​​​എ​​​ലി​​​ൽ സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​ത്.എ​​​ച്ച്എ​​​ൻ​​​എ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​ര​​​വേ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​നം അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തൊ​​​ഴി​​​ൽ ന​​ഷ്‌​​ട​​​പ്പെ​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​ന​​​ർ​​​നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​ത്.

ദേ​​​ശീ​​​യ ക​​​മ്പ​​നി ലോ ​​​ട്രൈ​​​ബ്യൂ​​​ണ​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച റ​​​സ​​​ലൂഷ​​​ൻ പ്ലാ​​​ൻ പ്ര​​​കാ​​​രം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ടു​​​ക്കി​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ എ​​​ച്ച്എ​​​ൻ​​​എ​​​ൽ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത ശേ​​​ഷം വി​​​റ്റു​​​വ​​​ര​​​വ് ക്ര​​​മാ​​​നു​​​ഗ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ കെ​​​പി​​​പി​​​എ​​​ലി​​​നു ക​​​ഴി​​​ഞ്ഞ​​​താ​​​യി വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. 2025-2026 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ 85 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് നേ​​​ടാ​​​ൻ ക​​മ്പ​​നി​​​ക്കാ​​​യി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version