Kerala
നല്ല മന്ത്രിയായിരുന്നു, ജനകീയനും; സുധാകരനെ പുകഴ്ത്തി വെള്ളാപ്പള്ളി
ആലപ്പുഴ: സിപിഐഎമ്മുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലാണ് ജി സുധാകരൻ എത്തിയത്.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സന്ദർശനം. കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു. സന്ദർശനത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചെങ്കിലും ജി സുധാകരൻ പ്രതികരിച്ചില്ല.
വെള്ളാപ്പള്ളിയുടെ വീട്ടിൽനിന്നും ഇറങ്ങിയ ജി സുധാകരൻ ഇന്ന് എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണുമെന്നാണ് വിവരം