Kerala
ശബരിമല സ്വർണകൊള്ള: എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതാണ്; വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്. റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതാണ്.
എല്ലാത്തിനും മുകളില്‍ തന്ത്രിയാണല്ലോ. തന്ത്രിയും വീഴും എന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി നല്കിയ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.