Kerala
എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല. മൂന്ന് ദിവസത്തിനകം വരാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പാര്‍ട്ടി നേതാവായ താങ്കള്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്ന് തുഷാറിനോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ ആള് ഐക്യവുമായി എങ്ങനെ ചര്‍ച്ച നടത്തും. വരേണ്ടതില്ലെന്നും അത് രാഷ്ട്രീയം ആകുമെന്ന് താൻ പറഞ്ഞുവെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ. തങ്ങൾ അതിലൊന്നും വീഴുന്ന ആളുകളല്ലെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.