Kerala

വെള്ളാപ്പാട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലെ കൗൺസിലർ ആര് ..?ശ്രീനിവാസൻ വക്കീലിന് വർണ്യത്തിലാശങ്ക

Posted on

പാലാ :വെള്ളപ്പാട് അമ്പലം സ്ഥിതി ചെയ്യുന്ന വാർഡിന്റെ കൗൺസിലർ ആരാണ് എന്നതിൽ  ചെറിയ ഒരു ആശയ കുഴപ്പമുണ്ടായി.ഇന്ന് നടന്ന വെള്ളാപ്പാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തെ കുറിച്ചാലോചിക്കാൻ ചേർന്ന യോഗത്തിലാണ് അഡ്വ ശ്രീനിവാസൻ കുന്നുംപുറത്തിന്  ഒരു ചിന്തനം വന്നത് .കഴിഞ്ഞ 40 വർഷമായി ഉത്സവ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ശ്രീനിവാസൻ വക്കീൽ.

തന്റെ പ്രസംഗം കഴിഞ്ഞയുടൻ അദ്ദേഹം തെറ്റ് തിരുത്തുകയും ചെയ്തു.ബിജി ജോജോ ആണ് അമ്പലം സ്ഥിതി ചെയ്യുന്ന വാർഡിന്റെ കൗൺസിലർ .രണ്ടു പേരും അമ്പലത്തിന്റെ   കാര്യം വരുമ്പോൾ ശുഷ്ക്കാന്തി കാണിക്കുന്നത് കൊണ്ട് ഉത്സവക്കമ്മിറ്റിയുടെ രക്ഷാധികാരിയായി ശ്രീനിവാസൻ വക്കീലിന് ഇതിൽ ആരാ നമ്മുടെ കൗൺസിലർ എന്ന ഒരു കൺഫ്യൂഷൻ വന്നു പോയതാണ് .

ലീനാ സണ്ണിയുടെ ശുഷ്ക്കാന്തി കാണുമ്പോൾ എനിക്ക് ഒരു സംശയം വന്നതാണെന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു .രണ്ടു പേരും ഒരു മോണോലിസാ ചിരിയോടെ അതുകേൾക്കുകയും ചെയ്തു .ഇത്രയും ആൾക്കാരുടെ മുൻപിൽ വച്ച് പുകഴ്ത്തുന്നത് നിസ്സാര കാര്യമാണോ .ബിജി ജോജോ തന്റെ പ്രസംഗത്തിൽ അമ്പല ഭാഗത്തിനായി താൻ ചെയ്തത് ഇടത്തടവ്ഇല്ലാതെ ധാരധാരയായി പറഞ്ഞപ്പോൾ ,ശ്രീനിവാസൻ വക്കീൽ പറഞ്ഞതിൽ കാര്യമുണ്ടെന്നു ഭക്ത ജനങ്ങൾക്കും മനസിലായി .ലീനാ സണ്ണിയാവട്ടെ അവിടെ കൂടിയ അമ്മമാരേ കുറിച്ചാണ് പരാമർശിച്ചത് .ആണുങ്ങൾ ജോലി ചെയ്തു കാശു കൊണ്ട് വരുമെങ്കിലും കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ അമ്മമാർ തന്നെ വേണമെന്നായി ലീനാ സണ്ണി.

കൗൺസിലർ രജിതാ പ്രകാശും മുൻ കൗൺസിലർ മായാ പ്രദീപും സന്നിഹിതയായിരുന്നു .രജിതാ പ്രകാശ് കടപ്പാട്ടൂർ അമ്പലത്തിലും ,വെള്ളപ്പാട് അമ്പലത്തിലും ഒരേ സമയം കാണാം .മായാ പ്രതീപ് ആകട്ടെ കഴിഞ്ഞ തവണ വെള്ളാപ്പാട് പൊങ്കാല ഇടാനും ഉണ്ടായിരുന്നു .എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നതാണ് വെള്ളപ്പാട് ഉത്സവ കമ്മിറ്റിയുടെ പ്രത്യേകതയെന്ന് ഫിനാൻസ് കമ്മിറ്റി കൺവീനർ ഷിബു കാരമുള്ളിൽ കോട്ടയം മീഡിയയോട് പറഞ്ഞു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version