Kerala
2027 മാർച്ച് 17 മുതൽ 21 വരെ നടക്കുന്ന വെള്ളപ്പാടമ്മയുടെ തിരുവുത്സവത്തിന്റെ മുന്നോടിയായുള്ള പൊതുയോഗം പാലായുടെ പരിഛേദം ഒത്ത് ചേർന്നു
പാലാ :2027 മാർച്ച് 17 മുതൽ 21 വരെ നടക്കുന്ന ക്ഷേത്ര തിരുവുത്സവത്തിന്റെ മുന്നോടിയായുള്ള പൊതുയോഗം ചേർന്നപ്പോൾ നാനാജാതി മതസ്ഥരെ ഉൾക്കൊണ്ട് പാലായുടെ പരിഛേദം ഒത്തു ചേർന്നപോലെയായി.ബ്രഹ്മശ്രീ തോട്ടത്തിൽ ഇല്ലത്ത് ഉല്ലാസ് നമ്പൂതിരി ഭദ്രദീപം കൊളുത്തിയാണ് യോഗം ആരംഭിച്ചത് .ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി അഡ്വ. ശ്രീനിവാസൻ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു യോഗത്തിൽ ഉപദേശകസമിതി പ്രസിഡന്റ് സുധീർ കമലാനിവാസ് സ്വാഗതം ആശംസിച്ചു. അശോക് ട്രേഡ് ലൈൻസ് ഫൗണ്ടർ സാജൻ ജി. ഇടച്ചേരിൽ യോഗം ഉദ്ഘാടനം ചെയ്തു.
വെള്ളപ്പാടമ്മയുടെ തിരുവുത്സവത്തിനു പാലാ നഗരസഭയുടെ എല്ലാവിധ പിന്തുണയും നൽകുമെന്ന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ അഭിപ്രായപ്പെട്ടു .വെള്ളപ്പാട് കുടിവെള്ള പാതയുടെ രൂപ രേഖ തയ്യാറാവുന്നതായി വൈസ് ചെയർമാൻ ബിജു മാത്യൂസ് പറഞ്ഞു ., തണ്ടളത്ത് സേവ ട്രസ്റ്റ് ചെയർമാൻ മുരളീധരൻ ഇന്ദിരാഭവൻ എന്നിവർ ആശംസകൾ നേർന്നു.
മുനിസിപ്പൽ കൗൺസിലർമാരായ ബിജു പാലൂപ്പടവൻ ; ബിജി ജോജോ, ലീന സണ്ണി, രജിത പ്രകാശ്, മുത്തോലി പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ശശികുമാർ, ഗോപിക സന്തോഷ്,ബിന്ദു സജി കുമാർ എസ് എൻ ഡി പി ടൗൺ മണ്ഡലം സെക്രട്ടറി . വിവിധ സാമുദായിക സംഘടനാ നേതാക്കൾ, അഡ്വ. രാജേഷ് പല്ലാട്ട് തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സതീഷ് തെക്കേനെല്ലിയിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് യോഗം സമാപിച്ചു.ചെയർപേഴ്സൺ മായാ രാഹുൽ ;സാജൻ ഇടച്ചേരിയിൽ എന്നിവരെ അഡ്വ ശ്രീനിവാസൻ കുന്നുംപുറത്ത് ഷാളും ഫലകവും നൽകി ആദരിച്ചു.
ഉത്സവ കമ്മിറ്റി പ്രസിഡണ്റ്റായി വിനോദ് പുന്നമറ്റത്തിൽ ;വൈസ് പ്രസിഡറാണ് അജിത് പാറക്കൽ ജനറൽ കൺവീനർ അഡ്വ രാജേഷ് കുന്നുംപുറത്ത് ട്രഷറാർ മിഥുൻ ചാമക്കാലായിൽ ;ഫിനാൻസ് കൺവീനർ ഷിബു കാരമുള്ളിൽ;പബ്ലിസിറ്റി കൺവീനർ അജീഷ് മടത്തിനാൽ;അന്നദാന കൺവീനർ സുധീഷ് തെക്കെനെല്ലിയാനിയിൽ ,ഷാജി നരകത്തിനാൽ എന്നിവരെ തിരഞ്ഞെടുത്തു .
അഡ്വ ശ്രീനിവാസൻ കുന്നുംപുറത്ത് ഭദ്രദീപം തെളിക്കുന്നു