Kerala
ആറാം ദിനവും മുള്ളൻപന്നിയെ തല്ലിക്കൊന്ന വെള്ളനാട് ശശിയെ പിടികൂടാനാകാതെ വനംവകുപ്പ്
തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനാകാതെ വനംവകുപ്പ്. ആറാം ദിവസമായിട്ടും വെള്ളനാട് ശശിയെ വനംവകുപ്പിന് പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് വനംവകുപ്പ് പറയുന്നത്.
എന്നാൽ പഞ്ചായത്തിലെ ചില പരിപാടികളിൽ കഴിഞ്ഞദിവസം വെള്ളനാട് ശശി പങ്കെടുത്തതായാണ് നാട്ടുകാർ പറയുന്നത്. നിയമോപദേശം തേടാനായി വക്കീലിനെ കണ്ടതായും വിവരമുണ്ട്. തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നുമാണ് വനംവകുപ്പ് പറയുന്നത്.