Kerala

മുള്ളന്‍ പന്നിയെ അടിച്ചുകൊന്നതിൽ വെള്ളനാട് ശശിക്കെതിരെ കേസ്

Posted on

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. പരുത്തിപ്പള്ളി വനം വകുപ്പാണ് കേസെടുത്തത്.

കേസിന്റെ അടിസ്ഥാനത്തിൽ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്തിൽ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ശശി ഒളിവിലാണെന്നാണ് വിവരം. ഇന്ന് അതിഥിയായി എത്തേണ്ടിയിരുന്ന പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. ശശിയെ അറസ്റ്റ് ചെയ്യാൻ വനം വകുപ്പ് നീക്കം ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version