Kerala

വീണയുടെ അക്കൗണ്ടില്‍ പണം വന്നത് അഴിമതിയുടെ ഭാഗം: വിമര്‍ശനം

Posted on

കൊല്ലം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ ടിയുടെ കമ്പനിക്ക് പണം ലഭിച്ചത് അഴിമതിയുടെ ഭാഗമെന്ന് സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തില്‍ വിമര്‍ശനം.

ഇടതുസര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. വീണയെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ തുറന്നടിച്ചു. nസിപിഐ ജില്ലാ നേതൃത്വത്തില്‍ രൂക്ഷ വിമര്‍ശനമാണ് വിഷയത്തിലുണ്ടായത്.

വീണയുടെ അക്കൗണ്ടിലേക്ക് പണം വന്നത് ഇടതു സര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പണം വന്നെങ്കില്‍ അത് അഴിമതി തന്നെ. അവരെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐക്കില്ലെന്നും അംഗങ്ങള്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version