Kerala
ഷോകള്‍ റദ്ദാക്കി, എവിടെയെന്ന് അറിയില്ല; വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
വേടൻ ഒളിവിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനായുള്ള പൊലീസിന്റെ നടപടി.
പുലിപ്പല്ല് കേസിൽ വേടന്റെ പാസ്‌പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകിയിരുന്നു.