Kerala
പീഡനക്കേസിൽ ഒളിവിൽപോയ വേടന് തിരിച്ചുവരാൻ വേദിയൊരുക്കി സിപിഎം എംഎൽഎ
ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം റാപ്പർ വേടൻ എന്ന് ഹിരൺദാസ് മുരളി ആദ്യമായി പ്രത്യക്ഷപ്പെട്ടത് കോന്നിയിൽ.
കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ‘കരിയാട്ടം 2025’ പരിപാടിയുടെ വേദിയിലാണ് വേടൻ വീണ്ടും പാടിയത്.
ജൂലൈ 30ന് വനിതാ ഡോക്ടർ നൽകിയ ബലാൽസംഗ പരാതിയിൽ കേസെടുത്തതോടെ ഒളിവിൽ പോയ റാപ്പർക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഓണപരിപാടികൾ അടക്കം ഒന്നിലും പങ്കെടുക്കാൻ കഴിഞ്ഞില്ല.
മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് ഇന്നലെ വൈകിട്ട് തിരിച്ചുവരവ് ഗംഭീരമാക്കാൻ സിപിഎം എംഎൽഎ തന്നെ സാംസ്കാരിക വേദിയൊരുക്കിയത്.