Kerala
ലളിതമെന്ന് വാക്കിൽ മാത്രം; മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ കോടികൾ ഒഴുക്കുന്നു..
ചെലവ് ചുരുക്കി ഭരണം നടത്തുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ വി ഡി സതീശൻ സർക്കാർ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാനായി 3.95 കോടി രൂപ അനുവദിച്ചു.
ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒമ്പത് മന്ത്രിമന്ദിരങ്ങൾക്കാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിനായി പ്രത്യേകമായി തുക അനുവദിക്കുമെന്നാണ് വിവരം.
ക്ലിഫ് ഹൗസ്, നെസ്റ്റ്, ഉഷസ്, പെരിയാർ, പൗർണമി, പമ്പ, കവടിയാർ, ഗംഗ, മൻമോഹൻ ബംഗ്ലാവ്, അജന്ത എന്നിവ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം 531.23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
ഇതിൽ ക്ലിഫ് ഹൗസ് ഒഴികെയുള്ള മന്ദിരങ്ങൾക്കാണ് നിലവിൽ ഫണ്ട് അനുവദിച്ചത്. സിവിൽ, ഇലക്ട്രിക്കൽ ജോലികൾക്കായാണ് തുക അനുവദിച്ചതെന്നാണ് വിശദീകരണം. എന്നാൽ മറ്റ് ജോലികൾ കൂടി ഉൾപ്പെടുമ്പോൾ ചെലവ് വീണ്ടും ഉയരാനിടയുണ്ടെന്നാണ് സൂചന