Kerala
ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടി അല്ല, വിനായക് ദാമോദർ സതീശൻ ആണ്: മറുപടിയുമായി വി ശിവൻകുട്ടി
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാമർശങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എടാ പോടാ പദപ്രയോഗം നടത്തി. സതീശൻ്റേത് തരംതാണ പദപ്രയോഗം. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തത്. അദ്ദേഹത്തിൻ്റെ അണികളെ ആവേശഭരിതരാക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.
സമുദായ സംഘടന നേതാക്കളൾക്കെതിരെ പോലും അഹങ്കാരത്തിലും നിഷേധത്തിലുമുള്ള പ്രതികരണമാണ് സതീശൻ നടത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് എതിരെ പോലും മോശം വാക്കുകളാണ് ഉപയോഗിക്കുന്നത്. നഗരത്തിൽ വിഡി സതീശൻ്റെ ഫോട്ടൊ സഹിതം പടം പ്രത്യേക്ഷപ്പെട്ടു. ഞങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ മൂത്രം ഒഴിച്ചു പോകും. ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.