Kerala

മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല്‍ നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ 

Posted on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈല്‍ നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പും ഭീഷണിയും നടത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.വെമ്പായം സ്വദേശി ഷംനാദിനെയാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്.

വി.ഡി. സതീശൻ ഉപേക്ഷിച്ച മൊബൈല്‍ നമ്പർ അപേക്ഷയിലൂടെ സ്വന്തമാക്കിയ ശേഷമാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്. ഈ നമ്പറില്‍നിന്ന് നിരവധി പേരെ ഫോണില്‍ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം.

മുഖ്യമന്ത്രി നേരത്തെ ഉപയോഗിച്ചിരുന്ന നമ്പറായതിനാല്‍ വിളിക്കുന്നയാള്‍ക്ക് സതീശനുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version